2024-07-14T05:00:35
കടബാധ്യത എന്ന ഭാരമേറിയ അവസ്ഥയെ കുറിച്ച് പ്രവാചകന്‍(സ) അല്ലാഹുവിനോട് നിരന്തരം കാവലിനെ ചോദിച്ചിരുന്നു. മനുഷ്യരില്‍ അധികപേരും ചില ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി കടം വാങ്ങും. പിന്നീട് കൃത്യസമയത്ത് അത് തിരിച്ചടക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല, അല്ലെങ്കില്‍ അവരതില്‍ വീഴ്ച വരുത്തുന്നു.
2024-07-13T04:16:32
ഇസ്‌ലാം ഒരത്ഭുത മതവും, പ്രവാചകനായ മുഹമ്മദ് മാനവരാശിയിലെ ഏറ്റവും മഹാനായ വ്യക്തിയുമാണെന്ന്, ഒരു പ്രമുഖ ഹിന്ദു പണ്ഡിതന്‍. ഇസ്‌ലാമിനെ പഠിക്കാനും മനസ്സിലാക്കാനും പ്രവാചക ചരിത്രത്തെയും അധ്യാപനങ്ങളെയുമാണ് ആശ്രയിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2024-07-12T03:40:43
സാക്ഷരത, വൈദ്യം, മാര്‍ക്കറ്റിംഗ് തന്ത്രം, ആത്മീയത ഈ രംഗത്തെല്ലാം മുന്നില്‍ നടന്നും തന്റെ സംഭാവനകളര്‍പ്പിച്ചും പൊരുത്തക്കേടുകള്‍ക്കെതിരെ പൊരുതിയും മാതൃകയായ സ്വഹാബി വനിതയായിരുന്നു ശിഫാ ബിന്‍ത് അബ്ദുല്ല. ശിഫയുടെ ജീവിതം.
2024-07-11T03:04:59
ഇന്ത്യയിലെ വഖ്ഫ് സ്വത്തുക്കളുടെ കാര്യക്ഷമമായ ഉപയോഗം ലക്ഷ്യമിട്ട് 500 കോടി രൂപ മൂലധനത്തില്‍ രൂപീകരിക്കുന്ന ദേശീയ വഖ്ഫ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വഖ്ഫ് സ്വത്തുക്കളില്‍നിന്നു കൂടുതല്‍ വരുമാനമുണ്ടാക്കി അത് മുസ്‌ലിം സമുദായത്തിന് പ്രയോജനപ്പെടുത്താനാണ് കോര്‍പറേഷന്‍ രൂപീകരിക്കുന്നത്.
2024-07-10T02:59:54
ഇന്ത്യയിലെ അറബ് സാഹിത്യത്തിന്റെ പൈതൃകവും വളര്‍ച്ചയും വ്യക്തമാക്കുന്ന റഫറന്‍സ് ഗ്രന്ഥം പുറത്തിറങ്ങി. ‘അഅ്‌ലാമുല്‍ മുഅല്ലിഫീന്‍ ബില്‍ അറബിയ്യ ഫില്‍ ബിലാദില്‍ ഹിന്ദിയ്യ’ എന്ന പ്രസ്തുത ഗ്രന്ഥം രചിച്ചത് വയനാട് മുസ്‌ലിം ഓര്‍ഫനേജ് ആര്‍ട് ആന്റ് സയന്‍സ് കോളേജ് അറബി വിഭാഗം തലവന്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയാണ്.
2024-07-09T02:18:05
നാം സ്വയം നന്നാകാനും നാടു നന്നാക്കുവാനും familyതീരുമാനിച്ചവരാണല്ലോ. നമ്മുടെ കുടുംബത്തിന്റെ സ്ഥിതിയോ? അവരും നന്നായവുരും നന്നാക്കുന്നവരുമാണോ? അതോ ദിശമാറി സഞ്ചരിക്കുന്നവരോ? നാളെ നിങ്ങളോടൊപ്പം നിങ്ങളുടെ കുടുംബവും സ്വര്‍ഗത്തിലുണ്ടാകുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ?
2024-07-08T00:57:58
കഥ എന്ന കലാരൂപത്തെക്കുറിച്ച ചര്‍ച്ചകളില്‍ സാധാരണ രണ്ട് വാദഗതികള്‍ ഉന്നയിക്കപ്പെടാറുണ്ട്. കഥ കഥയ്ക്കു വേണ്ടി എന്നതാണ് ഇതില്‍ ഒന്നാമത്തേത്. കലാംശം മാത്രമേ അതില്‍ ഉണ്ടാകാന്‍ പാടുള്ളൂ. സാമൂഹികമോ രാഷ്ട്രീയമോ മതപരമോ ആയ ലക്ഷ്യങ്ങള്‍ കഥയ്ക്കുണ്ടായിക്കൂടാ.
2024-07-07T00:27:42
മക്ക: പോലിസ് മേധാവിയുടെ നല്ല പെരുമാറ്റത്തില്‍ ആകൃഷ്ടരായ അഞ്ച് ഏഷ്യന്‍ വംശജര്‍ ഇസ്‌ലാം സ്വീകരിച്ചു. മക്കയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മക്കയ്ക്കു സമീപമുള്ള ചില പദ്ധതികളുടെ പ്രവര്‍ത്തനത്തിനെത്തിയ തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന വാഹനം ഡ്രൈവറുടെ അശ്രദ്ധ മൂലം അമുസ്‌ലിമുകള്‍ക്ക് പ്രവേശനമില്ലാത്ത മക്കയ്ക്കുള്ളില്‍ പ്രവേശിച്ചു. ഹറമിന്റെ ഭാഗത്തേക്ക് ഓടിച്ചുപോയ വാഹനം പരിശോധനയ്ക്കായി നിര്‍ത്തി. വാഹനത്തലുണ്ടായിരുന്നവര്‍ അമുസ്‌ലിമാണെന്നറിഞ്ഞതോടെ നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മതകാര്യ പോലിസില്‍ എത്തിച്ചു. പേടിച്ചരണ്ട സാധാരണക്കാരായ തൊഴിലാളികളെ പുഞ്ചിരി തൂകി മക്ക പോലിസ് മേധാവിയായ ബ്രിഗേഡിയര്‍ മുഹമ്മദ് […]
2024-07-05T23:18:15
ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് idbഡെവലപ്‌മെന്റ് ബാങ്ക് (ഐ.ഡി.ബി.) മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വികസനത്തിനുവേണ്ടി ഇന്ത്യയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഏകദേശം 274 കോടി രൂപ ചെലവഴിച്ചെന്ന് ബാങ്ക് പ്രസിഡന്റ് ഡോ. അഹമ്മദ് മുഹമ്മദ് അലി പറഞ്ഞു.
2024-07-04T22:32:10
നല്ലവരുടെ ഹൃദയങ്ങളില്‍ ഉപദേശത്തിന് ഉന്നതമായ സ്ഥാനമാണുള്ളത്. നന്മയെ കുറിച്ചവരെയത് ഓര്‍മിപ്പിക്കുന്നു. അതില്‍ അടിയുറച്ച് നില്‍ക്കാന്‍ അവരെ പ്രചോദിപ്പിക്കുന്നു. അവര്‍ക്കതിലൂടെ സന്തോഷവാര്‍ത്തയും മുന്നറിയിപ്പും ലഭിക്കുന്നു.
2024-07-03T22:16:00
തൊഴിലെടുക്കാനായി വീടിനു പുറത്തുപോകുന്ന സ്ത്രീ തന്റെ വീട്ടുജോലിയിലും പുറത്തെ ജോലിയിലും എങ്ങനെ മികവ് പുലര്‍ത്തും എന്നതിനെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയരാവുന്നതാണ്.
2024-07-02T22:07:01
പുണ്യവാളന്മാരോടും വീരന്മാരോടുമുള്ള ആരാധനാമനോഭാവം ജനങ്ങളില്‍ രൂഡമൂലമായതൊടെ, ക്രമത്തില്‍ പ്രത്യക്ഷപ്പെ ടാന്‍ തുടങ്ങിയ ഒരു പ്രവണതയാണ് തിരുശേഷിപ്പ് പൂജ. ഹെലനിക് യുഗത്തിലെ വീരാരാധനയോട് ഈ സമ്പ്രദായത്തിന്ന് അഭേദ്യ ബന്ധമുണ്ടെന്ന് കാണാം.
2024-07-01T21:22:46
ശിക്ഷിക്കാന്‍ ആയുധങ്ങള്‍ പലതുണ്ട്. കണ്ണിച്ചൂരല്‍ മുതല്‍ കൊലക്കയര്‍ വരെ. അക്കൂട്ടത്തിലൊന്നാണ് നന്മയെന്ന് പറഞ്ഞാല്‍ അത് വായിക്കുന്നവര്‍ അല്‍പ്പമൊന്ന് ശങ്കിച്ചേക്കാം. നന്മകൊണ്ട് ശിക്ഷയോ? ഖുര്‍ആന്‍ പറയുന്നു: ‘ഏറ്റവും നല്ലതേതോ അതുകൊണ്ട് തിന്മയെ തടുക്കുക. അവര്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു’.(വി.ഖു 23:95).
2024-06-30T21:10:57
‘ഒരു മുസ്‌ലിം മെഡിക്കല്‍ വിദ്യാര്‍ഥിനിയും കൂട്ടുകാരും ഇസ്‌ലാംമതത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ എന്തുണ്ടായി എന്ന് നിങ്ങളറിയുമോ?’ സുല്‍ത്താന്‍ മുമ്പിലിരിക്കുന്ന രക്ഷിതാക്കളോട് ചോദിച്ചു.
2024-06-29T20:48:54
ഹിജാബ് സ്വയം തെരഞ്ഞെടുക്കുന്ന സ്ത്രീകളെ ബുദ്ധിയില്ലാത്തവരും മസ്തിഷ്‌കപ്രക്ഷാളനം (Brainwash) സംഭവിച്ച മന്ദബുദ്ധികളുമായി വിലയിരുത്തുന്നു. ഒന്നുകില്‍ അടിച്ചമര്‍ത്തപ്പെട്ട ഇരകള്‍, അല്ലെങ്കില്‍ ചിന്താശേഷി കുറഞ്ഞ ഹതഭാഗ്യരായ…
2024-06-28T19:43:32
കേരളീയ ചരിത്രത്തില്‍ സവിശേഷ അധ്യായമായി مدرسة القرآنരേഖപ്പെടുത്തേണ്ടതാണ്, ‘ഓത്തുപള്ളികള്‍’ എന്ന് അറിയപ്പെടുന്ന മതപാഠശാലകള്‍ നടത്തിയിരുന്ന മുസ്‌ലിം സ്ത്രീകളുടെ ജീവിതം.
2024-06-27T18:53:06
ഇസ്‌ലാമിക ശരീഅത്ത് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല ചെയ്തത്. അതിനപ്പുറത്ത് മനുഷ്യന് ഉന്നതമായ ആദരവും അന്തസ്സും നല്‍കുകയുണ്ടായി. ഇതര ജീവജാലങ്ങളേക്കാള്‍ ശ്രേഷ്ടതയും അനുഗ്രഹങ്ങളും അവന് ചൊരിഞ്ഞു. വാനഭുവനങ്ങള്‍ അവന് കീഴ്‌പെടുത്തിക്കൊടുക്കുകയും ചെയ്തു. അല്ലാഹു വിവരിക്കുന്നു:
2024-06-26T18:01:34
വസ്തുക്കളെ ഭാവന പ്രതീകവത്കരിക്കുമ്പോള്‍ കാഴ്ചവട്ടത്ത് ചിലالخيال ചിത്രങ്ങള്‍ അനാവൃതമാവുന്നു. ഞാനൊരിക്കല്‍ സോക്രട്ടീസിന്റെ, ‘ബുദ്ധിയുടെ യഥാര്‍ഥ പ്രതീകം ഭാവനയാകുന്നു’ വെന്ന ഉദ്ദരണി വായിക്കാനിടയായി. ഈ വാക്യത്തെ കുറിച്ച് ഞാന്‍ സംശയാലുവായി. കാരണം, ഭാവനയെന്തെന്ന് എനിക്ക് ധാരണയില്ലായിരുന്നു.
2024-06-25T17:33:38
പൂര്‍ണ പക്ഷാഘാത രോഗിയായ അബ്ദുല്ല ബാനിമ, ഒരു ദിവസം സാറ്റലൈറ്റ് ടെലിവിഷന്റെ ഒരു പ്രോഗ്രാമില്‍ പ്രത്യക്ഷനായി. ആഗോള തലത്തില്‍ ഇസ്‌ലാമിക സന്ദേശമെത്തിക്കുന്നതിനെ സംബന്ധിച്ച ചര്‍ച്ചയായിരുന്നു അതില്‍. വൈകല്യത്തെ അതിജയിക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യം. ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്നു ഉഴിഞ്ഞു വെക്കപ്പെട്ട തന്റെ ജീവിതം. ജിദ്ദയിലെ ഒരു തഹ്ഫീദുല്‍ ഖുര്‍ആന്‍ മദ്രസ്സയില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ഒരു യുവതിയെ ഈ രംഗം ആകര്‍ഷിച്ചു.
2024-06-24T16:57:45
മുസ്‌ലിം പ്രതിഛായയെ യഥാര്‍ഥ രൂപത്തില്‍ ചിത്രീകരിക്കാനും പാശ്ചാത്യലോകം മനപ്പൂര്‍വം മുസ്‌ലിം നാഗരികതയെ അപകീര്‍ത്തി പെടുത്താന്‍ സൃഷ്ടിക്കുന്ന കെട്ടുകഥകളും(Myth) അജണ്ഡകളും(Propaganda) വരച്ചുകാട്ടുവാന്‍ ‘Muslims Most Civilized Yet Not Enough’ എന്ന പുസ്തകത്തിലൂടെ Dr Javed Jamil സത്യസന്ധമായി ശ്രമം നടത്തുന്നു.